വന്‍ ജനപങ്കാളിത്തം മുന്‍നിര്‍ത്തി രണ്ടാം തവണയാണ് ഉത്സവം നീട്ടുന്നത്. ഡിസംബര്‍ ഒന്നിന് അല്‍ വത്ബയില്‍ ആരംഭിച്ച പൈതൃകോത്സവം ജനുവരി ഒന്ന് വരെ നടത്താനായിരുന്നു ആദ്യതീരുമാനം. വീണ്ടും കുറച്ച് ദിവസത്തേക്ക് കൂടി നീട്ടിയ മേള ഇപ്പോള്‍ ജനുവരി 21 വരെയാണ് നീട്ടിയിരിക്കുന്നത്.
അബൂദബി: അബൂദബിയിലെ ശൈഖ് സായിദ് പൈതൃകോത്സവം ജനുവരി 21 വരെ നീട്ടാന്‍ സംഘാടക സമിതി തീരുമാനിച്ചു. വന്‍ ജനപങ്കാളിത്തം മുന്‍നിര്‍ത്തി രണ്ടാം തവണയാണ് ഉത്സവം നീട്ടുന്നത്. ഡിസംബര്‍ ഒന്നിന് അല്‍ വത്ബയില്‍ ആരംഭിച്ച പൈതൃകോത്സവം ജനുവരി ഒന്ന് വരെ നടത്താനായിരുന്നു ആദ്യതീരുമാനം. വീണ്ടും കുറച്ച് ദിവസത്തേക്ക് കൂടി നീട്ടിയ മേള ഇപ്പോള്‍ ജനുവരി 21 വരെയാണ് നീട്ടിയിരിക്കുന്നത്.
പൈതൃകോത്സവം ഇതു വരെ പത്ത് ലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചു. യു.എ.ഇയിലെയും വിവിധ രാജ്യങ്ങളിലെയും കലയും സംസ്‌കാരവും അടുത്തറിയാനുള്ള വേദിയാണ് പൈതൃകോത്സവം. യു.എ.ഇ, അഫ്ഗാനിസ്താന്‍, റഷ്യ, മൊറോക്കോ, സെര്‍ബിയ, ചൈന, ഇന്ത്യ, ഒമാന്‍, കസാഖിസ്താന്‍, കുവൈത്ത് തുടങ്ങി 18 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പവലിയനുകള്‍ മേളയിലുണ്ട്. ഇനി മുതല്‍ പുതിയ 12 രാജ്യങ്ങളില്‍നിന്നുള്ള പാരമ്പര്യ കലാപ്രകടനങ്ങള്‍ കൂടിയുണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
ക്യൂബ, ജോര്‍ദാന്‍, ഫലസ്തീന്‍, സെറബിയ, ലെനോണ്‍, സ്‌പെയിന്‍, ആഫ്രിക്ക, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ കൂടി എത്തുന്നതോടെ പൈതൃകോത്സവത്തിന്റെ താളം മുറുകും. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും ജലധാര ഷോയും സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നുണ്ട്. അതേസമയം, അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ യു.എ.ഇ നയതന്ത്ര പ്രതിനിധികള്‍ മരിച്ചതിലുള്ള ദുഃഖാചരണം കാരണം ശനിയാഴ്ച വരെ സംഗീത പരിപാടികള്‍, ലൈവ് ഷോകള്‍, കരിമരുന്ന് പ്രയോഗം, ജലധാര എന്നിവ ഉണ്ടാകില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.