Currency

ഇന്ത്യൻ സ്‌കൂ­ൾ പ്രവേശനത്തിനുള്ള ഓൺ­ലൈൻ രജി­സ്‌ട്രേ­ഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻSunday, January 15, 2017 6:53 pm

മനാമ: ഇന്ത്യൻ സ്‌കൂ­ളിൽ 10, 12 ക്ലാ­സു­കളിൽ ഒഴി­ച്ചു­ള്ള ഡി­വി­ഷനു­കളിൽ പ്രവേശനം നേടുന്നതിനായുള്ള ഓൺ­ലൈൻ രജി­സ്‌ട്രേ­ഷൻ ആരംഭിച്ചതായി മാ­നേ­ജ്മെ­ന്റ് അറി­യി­ച്ചു­. ഇതാദ്യമായാണ് പ്രവേശനത്തിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നത്.

പ്രവേ­ശനം നേ­ടാൻ ആഗ്രഹി­ക്കു­ന്നവർ (www.indianschool.bh) എന്ന ലി­ങ്ക് ഉപയോ­ഗി­ച്ച് അവരവർ­ക്ക് വേ­ണ്ടു­ന്ന ഓപ്‌ഷൻ പ്രകാ­രം രജി­സ്റ്റർ ചെ­യ്യാ­വു­ന്നതാ­ണ്. രജി­സ്റ്റർ ചെ­യ്യപ്പെ­ട്ടവരിൽ സ്‌കൂ­ളിൽ നി­ന്നും വി­വരം നൽ­കു­ന്നത് പ്രകാ­രം മാ­ത്രം മറ്റ് നടപടി­കൾ­ക്ക് വേ­ണ്ടി­ ഹാ­ജരാ­യാൽ മതി­യാ­കും.

കൂ­ടു­തൽ വി­വരങ്ങൾ­ക്ക് ഇസാ­ടൗൺ ക്യാ­മ്പസിലാണെങ്കിൽ 17684166 എന്ന നമ്പറി­ലും റി­ഫാ­ ക്യാ­മ്പസി­ലാ­ണെ­ങ്കിൽ 77377000 എന്ന നമ്പറി­ലും ബന്ധപ്പെ­ടാ­വു­ന്നതാ­ണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x