Currency

ഹൂസ്റ്റണില്‍ ജനുവരി 28ന് കോണ്‍സുലര്‍ ക്യാമ്പ്

സ്വന്തം ലേഖകൻSunday, January 15, 2017 8:12 pm

കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഹൂസ്റ്റണ്‍ ഇന്ത്യ ഹൗസുമായി സഹകരിച്ച്‌ ജനുവരി 28ന് ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഹൂസ്റ്റൺ: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഹൂസ്റ്റണ്‍ ഇന്ത്യ ഹൗസുമായി സഹകരിച്ച്‌ ജനുവരി 28ന് ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ നടക്കുന്ന ക്യാമ്പില്‍ ഒസിഐ, വീസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു അര്‍ഹരായ അപേക്ഷകള്‍ സികെജിഎസിന് അയ്ക്കുന്നതിനുമുള്ള സൗകര്യങ്ങൾ ലഭ്യമാകും.

പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ടിനും പാസ്പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ ക്യാമ്പിൽ പരിശോധിച്ചു ഉറപ്പുവരുത്തിയതിനുശേഷം സമര്‍പ്പിക്കുന്നത് കാലതാമസം ഒഴിവാക്കുന്നതിനുപകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ക്യാമ്പ് നടക്കുന്ന സ്ഥലത്തിനും ബന്ധപ്പെടുക: 713 626 2148. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x