Currency

ട്രക്കിടിച്ച് പൊലീസുദ്യോഗസ്ഥ മരിച്ചു; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

സ്വന്തം ലേഖകൻSunday, January 15, 2017 8:52 pm

മെൽബണിലെ വാൻട്രീനയിൽ ബോറോണിയ റോഡിൽ റെഡ് ലൈറ്റിൽ നിർത്താതെ പോയ ട്രക്ക് ബൈക്ക് യാത്രികയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

മെൽബൺ: മെൽബണിലെ വാൻട്രീനയിൽ പോലീസ് ഉദ്യോഗസ്ഥ ട്രക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. 26 കാരനായ സമൻദീപ് സിംഗിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് കോൺസ്റ്റബിൾ ഡി-ആൻ ഡെലിയോയാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയായിരുന്നു അറസ്റ്റിന് ആധാരമായ സംഭവം. മെൽബണിലെ വാൻട്രീനയിൽ ബോറോണിയ റോഡിൽ റെഡ് ലൈറ്റിൽ നിർത്താതെ പോയ ട്രക്ക് ബൈക്ക് യാത്രികയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x