Currency

വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ മലയാളിക്ക് ഒന്നരക്കോടി നഷ്ടപരിഹാരം

സ്വന്തം ലേഖകന്‍Monday, January 16, 2017 4:38 pm

അബൂദബി: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് അബൂദബി കോടതി ഒന്നരക്കോടിയുടെ നഷ്ടപരിഹാരം വിധിച്ചു. കണ്ണൂര്‍ സ്വദേശി ഷിജിക്കാണ് എട്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.

2014 ജൂലൈയിലുണ്ടായ വാഹനാപകടത്തില്‍ ഷിജിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. എന്നാല്‍, നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും അപ്പീല്‍ പോകുമെന്നും ഷിജിയുടെ അഭിഭാഷകന്‍ ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. 13 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഷിജിയുടെ ചികിത്സ ഇപ്പോഴും തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x