
വാഷിങ്ടണ്‍: പ്രമീളാ ജയപാല്‍ ഡൊണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കും. ഇന്ത്യന്‍ വംശജയും യു.എസ് കോണ്‍ഗ്രസ് അംഗവുമാണ് പ്രമീള ജയപാല്‍. ഇരുപതോളം കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രമീളയും പ്രസ്താവനയിറക്കിയത്.
ചടങ്ങില്‍ പങ്കെടുക്കുന്നതിനു പകരം കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ഇതേസയം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുമെന്നും പ്രമീള അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.