Currency

അധ്യാപക റിക്രൂട്ട്മെന്റ് തട്ടിപ്പ്: ഇന്ത്യക്കാരനായ അധ്യാപകനെ അമേരിക്ക നാടുകടത്തുന്നു

സ്വന്തം ലേഖകൻSunday, April 30, 2017 9:22 pm

അധ്യാപക റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില് പ്രതിയും ഇന്ത്യക്കാരനുമായ ടെക്സസിലെ മുന്‍ അധ്യാപകന്‍ ജോര്‍ജ് മരിയദാസിനെ ഇന്ത്യയിലേക്ക് നാടുകടത്താനും പിഴയായി 53,000 ഡോളര്‍ ഈടാക്കാനും കോടതി വിധി

ഹൂസ്റ്റൺ: അധ്യാപക റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില് പ്രതിയും ഇന്ത്യക്കാരനുമായ ടെക്സസിലെ മുന്‍ അധ്യാപകന്‍ ജോര്‍ജ് മരിയദാസിനെ ഇന്ത്യയിലേക്ക് നാടുകടത്താനും പിഴയായി 53,000 ഡോളര്‍ ഈടാക്കാനും കോടതി വിധി. ടെക്സസിലെ ഫോര്‍ട്ട് സ്റ്റോക്റ്റണ്‍ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു 51കാരനായ ജോര്‍ജ്. 

ഹൈദരാബാദിലെ പത്രങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട് എന്ന് പരസ്യം നല്‍കി അവരില്‍ നിന്നും വലിയ തുകകള്‍ ഫീസായി വാങ്ങുകയും അമേരിക്കയിലേക്ക് വരുവാന്‍ അവസരം ലഭിച്ചവരില്‍ നിന്നും ശമ്പളത്തിന്‍റെ 15 ശതമാനം നിര്‍ബന്ധമായി വാങ്ങുകയും ചെയ്തെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി.

2012 ഡിസംബര്‍ മുതല്‍ 2016 മെയ് വരെ സമറിറ്റണ്‍ എഡ്യുക്കേഷണല്‍ സര്‍വ്വീസസ് എന്ന കമ്പനി രൂപീകരിച്ചുകൊണ്ടായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ജനുവരിയിലാണ് അധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അധ്യാപകന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലിലായിരുന്നു. ഇത്രയും കാലം ശിക്ഷയായി പരിഗണിച്ചു ജയില്‍ വിമുക്തനാക്കി നാട്ടിലേക്ക് തിരിച്ചയക്കാനാണ് കോടതി വിധി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x