Currency

പ്രകൃതി ദുരന്തങ്ങൾക്കെതിരെ സ്വീകരിക്കേണ്ട നടപടികൾക്കായി ഹൂസ്റ്റൺ കൗൺസിൽ യോഗം ചേർന്നു

സ്വന്തം ലേഖകൻFriday, April 7, 2017 9:39 pm

കൊടുങ്കാറ്റുകളിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും നഗരത്തെയും തീരപ്രദേശങ്ങളേയും സംരക്ഷിക്കാനുള്ള പദ്ധതികൾ അവതരിപ്പിക്കാൻ ഹ്യൂസ്റ്റൺ കൗൺസിൽ ഗവേഷകരേയും എൻജിനീയർമാരേയും വിളിച്ചു ചേർത്തു

ഹ്യൂസ്റ്റൺ: കൊടുങ്കാറ്റുകളിൽ നിന്നുംവെള്ളപ്പൊക്കത്തിൽ നിന്നും നഗരത്തെയും തീരപ്രദേശങ്ങളേയും സംരക്ഷിക്കാനുള്ള പദ്ധതികൾ അവതരിപ്പിക്കാ ഹ്യൂസ്റ്റൺ കൗൺസിൽ  ഗവേഷകരേയും എൻജിനീയർമാരേയും വിളിച്ചു ചേർത്തു. ഹ്യൂസ്റ്റൺ കൗൺസിൽ അംഗം ഡേവ് മാർട്ടിനെ പോലെയുള്ളനഗരഉദ്യോഗസ്ഥർ ഹ്യൂസ്റ്റൺഗ്യാൽവസ്റ്റൻ മേഖലയിൽ വെള്ളപ്പൊക്കം ഇല്ലായ്മചെയ്യുന്നതിനു മുൻ തൂക്കം നൽകണമെന്ന് അഭിപ്രായപ്പെട്ടു.

അടുത്തിടെ നിരവധി തവണ വെള്ളപ്പൊക്കം അനുഭവപ്പെട്ട കിംഗ് വുഡ്,ക്ലിയർലേക്ക് തുടങ്ങിയ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്തു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. കൊടുങ്കാറ്റു മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും നഗരത്തിലെ വെള്ളപ്പൊക്കവും കുറയ്ക്കുന്നതിനു വേണ്ടി ചില ആശയങ്ങൾ ചിലർ മുന്നോട്ടു വച്ചിരുന്നു.

ഗാൽവെസ്റ്റണും ഹ്യൂസ്റ്റൺ കപ്പൽ ചാലിനും ചുറ്റുമായി പടവുകൾ കെട്ടുക,ഹ്യൂസ്റ്റണിലെ അഴുക്കുചാൽ സംവിധാനം പരിഷ്കരിക്കുക, അവശ്യഘട്ടങ്ങളിൽ രക്ഷപ്പെടുന്നതിനു വേണ്ടിയുള്ള റോഡുകൾ നിർമ്മിക്കുക തുടങ്ങിയവയാണ് അവയിൽ ചിലത്.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x