ഹൈന്ദവ വിരുദ്ധ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിലായിരുന്നു പ്രതിഷേധം
ചിക്കാഗോ: ഹൈന്ദവ വിരുദ്ധ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിൽ പ്രതിഷേധിച്ച് സിഎൻഎനിന്റെ ചിക്കാഗോ ഓഫീസിന് മുന്നിൽ ഇന്ത്യൻ വംശജരുടെ പ്രതിഷേധപ്രകടനം നടത്തി . മാർച്ച് അഞ്ചിന് ചാനൽ സംപ്രേക്ഷണം ചെയ്ത അഘോരികളെ കുറിച്ചുള്ള ഡോക്യുമെന്ററിക്കെതിരെയാണ് പ്രതിഷേധം.
ഡോക്യുമെന്ററി ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതാണെന്നും ഇന്ത്യക്കാർക്കെതിരെ അമേരിക്കയിൽ നടക്കുന്ന അതിക്രമങ്ങൾ വർധിക്കാൻ ഇടയാക്കുന്നതാണ് ഇത്തരം പരിപാടികളെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ചിക്കാഗോയിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
നേരത്തെ ന്യൂയോർക്ക്, വാഷിംഗ്ടൺ, ഹൂസ്റ്റൺ, അറ്റ്ലാൻഡ, സാൻ ഫ്രാൻസികോ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലും ഡോക്യുമെന്ററിക്കെതിരായുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.