ഹൂസ്റ്റൺ: വരുന്ന ജൂൺ മാസത്തിൽ യുഎസ് സന്ദർശനത്തിനെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൂസ്റ്റണിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തേക്കുമെന്നു റിപ്പോർട്ട്. ഉന്നതതലവൃത്തങ്ങളെ അധികരിച്ചുകൊണ്ടു ദേശീയ മാധ്യമമായ ദ് ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുമ്പ് 2014ൽ മാഡിസൺ സ്ക്വയറിലും 2015ൽ സിലിക്കൺ വാലിയിലും നരേന്ദ്ര മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാക്കുന്നതിന്റെ ഭാഗമായാണ് മോദി യുഎസ് സന്ദർശിക്കുന്നത്. ഊർജ്ജമേഖലയിലെ സഹകരണം വ്യാപിപ്പിക്കുകയാണ് മോദിയുടെ യുഎസ് സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.