Currency

ഹാർവി: ഫുഡ് സ്റ്റാമ്പ് അപേക്ഷ സ്വീകരിക്കുന്ന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി

സ്വന്തം ലേഖകൻWednesday, September 20, 2017 9:20 pm

ഹൂസ്റ്റൺ: ഹാർവി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നിലവിലുള്ള ഫുഡ് സ്റ്റാമ്പ് അപേക്ഷകൾ സ്വീകരിക്കുന്ന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി. ഫെഡറൽ ഗവൺമെന്റ് ഫുഡ് സ്റ്റാമ്പ് പദ്ധതിയിൽ അംഗമാകുന്നതിന് താമസിക്കുന്ന കൗണ്ടികളിൽ അപേക്ഷ നൽകണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നു ടെക്സസ് ഹെൽത്ത് ആന്റ് ഹൂമൺ സർവീസസ് കമ്മീഷൻ വക്താവ് കാരി വില്യംസ് അറിയിച്ചു.

സ്വന്തം ഭവനങ്ങൾ ഉപേക്ഷിച്ചു പോകേണ്ടി വന്നവർക്ക് അവർ ഇപ്പോൾ താമസിക്കുന്ന കൗണ്ടികളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദുരിത ബാധിതർക്കുള്ള ഈ പ്രത്യേക ആനുകൂല്യം സെപ്റ്റംബർ 30 വരെ ലഭിക്കുംനിലവിലുള്ള 11 കൗണ്ടികള്‍ക്കൊപ്പം ആറു കൗണ്ടികളെ കൂടി ഡിസാസ്റ്റർ സപ്ലിമെന്റിൽ ന്യുട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x