Currency

അബുദാബിയിലെ റാഫിൾ ഡ്രോയിൽ മലയാളി വനിതയ്ക്ക് 17.5 കോടി

സ്വന്തം ലേഖകൻThursday, April 6, 2017 9:31 am

അബുദാബി: അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന റാഫിൾ ഡ്രോയിൽ മലയാളിയായ നിഷിത രാധാകൃഷ്ണപിള്ളയ്ക്ക് ജാക്ക്‌പോട്ട്. നിഷിതയുടെ പേരിൽ ഭർത്താവ് രാജേഷ് തമ്പി എടുത്ത 058390 എന്ന ടിക്കറ്റ് നമ്പറിനാണ് 10 മില്യൺ ദിർഹം സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപ 17.5 കോടി വരുമിത്.

നേരത്തെ രണ്ട് വർഷം യുഎഇയിൽ കുട്ടികളുടെ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള നിഷിത കഴിഞ്ഞ ജൂലൈയിൽ സ്കോളർഷിപ്പോടെ അമേരിക്കയിലേയ്ക്ക് പോയിരുന്നു. ഇപ്പൊൾ ടെക്‌സാസിലെ ഹൌസ്റ്റണിലാണ് ഇവർ താമസിക്കുന്നത്. അമ്പത് ടിക്കറ്റുകൾ ഒാൺലൈൻ വഴി വാങ്ങിയ ശേഷമാണ് ഭാഗ്യമെത്തിയത്.

കോഴിക്കോട് സേവനമനുഷ്ഠിക്കുന്ന ഡോ.രാധാകൃഷ്ണ പിള്ളയുടെ മകളാണ് നിഷിത. നിഷിത- രാജേഷ് തമ്പി ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ജനറ്റിക്‌സിൽ തന്റെ ഫെല്ലോഷിപ് പൂർത്തിയാക്കാനൊരുങ്ങുകയാണ് നിഷിതയിപ്പോൾ.

ഇതുവരെ ബിഗ് ടിക്കറ്റ് വഴി 178 കോടിപതികളുണ്ടായിട്ടുണ്ട്. ഇൗ വർഷം ഫെബ്രുവരിയിൽ മലയാളിയായ ശ്രീരാജ് കൃഷ്ണൻ കൊപ്പറമ്പിൽ 7 മില്യൺ ദിർഹം (12 കോടി രൂപ) സമ്മാനം നേടിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x