Currency

അനധികൃത കുടിയേറ്റക്കാരും കുറ്റവാളികളുമായ 95 വിദേശികൾ ഹൂസ്റ്റണിൽ പിടിയിൽ

സ്വന്തം ലേഖകൻWednesday, April 26, 2017 6:33 pm

ഹൂസ്റ്റണിൽ ഇമിഗ്രേഷൻ ഓഫീസർമാർ നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരും കുറ്റവാളികളുമായ 95 വിദേശികൾ പിടിയിലായി

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ഇമിഗ്രേഷൻ ഓഫീസർമാർ നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരും കുറ്റവാളികളുമായ 95 വിദേശികൾ പിടിയിലായി. അനധികൃത കുടിയേറ്റക്കാരിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 ഉം മറ്റു കേസുകളിൽ പ്രതികളായ 13 ഉം പേരെയാണ് സൗത്ത് ഈസ്റ്റ് ടെക്സസിൽ നിന്നും കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ പിടികൂടിയത്. ഇവരിൽ എട്ടു പേഋ സ്ത്രീകളാണ്.

അറസ്റ്റ് ചെയ്തവരുടെ കേസുകൾ ഓരോന്നായി പ്രത്യേകം പഠിച്ചു കേസെടുക്കുകയോ, നാടുകടത്തുകയോ ചെയ്യുമെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. 2016ൽ നാടുകടത്തിയ 240,255 അനധികൃത കുടിയേറ്റക്കാരിൽ 92 ശതമാനവും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നതായിരുന്നു എന്നും അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x