ഇന്ത്യയിലെ പട്ടിക പ്രകാരം ബംഗളൂരു തിരുവനന്തപുരം, ചെന്നൈ ബാംഗളൂര്‍, മുംബൈ ചെന്നൈ, മുംബൈഡല്‍ഹി എന്നീ റൂട്ടുകളാണുള്ളത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള പാത മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ബംഗളൂരു: മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ഏതൊക്കെ നഗരങ്ങളില്‍ വരുമെന്ന് അമേരിക്കന്‍ കമ്പനി ഹൈപ്പര്‍ലൂപ് വണ്‍ ട്വീറ്റ് ചെയ്തു. ഈ പട്ടിക പ്രകാരം ഇന്ത്യയിലെ പല പ്രധാന നഗരങ്ങളുമുണ്ടാകും. ഇന്ത്യയിലെ പട്ടിക പ്രകാരം ബംഗളൂരു തിരുവനന്തപുരം, ചെന്നൈ ബാംഗളൂര്‍, മുംബൈ ചെന്നൈ, മുംബൈഡല്‍ഹി എന്നീ റൂട്ടുകളാണുള്ളത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള പാത മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
പദ്ധതി നടപ്പിലായാല്‍ ചെന്നൈയില്‍ നിന്നു ബംഗളൂരിലേക്ക് 30 മിനിറ്റിനകം എത്താനാകും. ചെന്നൈയ്ക്ക് തന്നെയാണ് ഈ പട്ടികയില്‍ മുഖ്യസ്ഥാനം. മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വേഗതയിലാണ് ഹൈപ്പര്‍ലൂപ്പ് ട്രെയിനുകള്‍ ഓടുന്നത്. പദ്ധതി നടപ്പിലാക്കാന്‍ താല്പര്യപ്പെട്ട് ഹൈപ്പര്‍ലൂപ്പ് വണ്‍ കേന്ദ്ര മന്ത്രാലയത്തിനു ഇമെയില്‍ അയച്ചിട്ടുണ്ട്. ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി ചൈനയും ജപ്പാനും രംഗത്തുണ്ട്.
ബസിന്റെ ടിക്കറ്റ് നിരക്കിനു അതിവേഗ ട്രെയിനില്‍ യാത്ര ചെയ്യാനാകുമെന്നാണ് ഹൈപ്പര്‍ലൂപ് പറയുന്നത്. 2015 മേയ് മാസത്തില്‍ ആരംഭിച്ച ഹൈപ്പര്‍ലൂപ്പ് വണ്‍ ഗ്രാന്‍ഡ് ചലഞ്ചില്‍ 2,600 പ്രദേശങ്ങള്‍ പരീക്ഷണ ഓട്ടത്തിനായി അപേക്ഷിച്ചിരുന്നു. ഇതില്‍ 35 എണ്ണം ആണ് ഇപ്പോള്‍ അവസാന റൗണ്ടിലുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ് ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. റെയില്‍ സംവിധാനത്തിനു വേണ്ട ഫണ്ടിംഗും നിയന്ത്രണ സംവിധാനങ്ങളും എല്ലാം ഇതിനു കീഴില്‍ തന്നെയായിരിക്കും വരിക.
ഇലക്ട്രിക് കാര്‍ കമ്പനി ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനായ എലോണ്‍ മസ്കിന്റെ ഭാവനയില്‍ വന്നതാണ് ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന കമ്പനിയും. ഇതിനിടെ 160 ദശലക്ഷം ഡോളര്‍ കമ്പനി സമാഹരിച്ചു കഴിഞ്ഞു. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഈ ട്രെയിനുകളുടെ സഞ്ചാരം. ഈ ട്രെയിന്‍ ജെറ്റ് വിമാനങ്ങളെക്കാളും വേഗത കൂടുതലായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.