Currency

ദുബായിൽ മാൻഹോളുകൾ സംഭരണശാലകളായി ഉപയോഗിക്കുന്നു

സ്വന്തം ലേഖകൻTuesday, January 17, 2017 7:23 pm

അടുക്കള സാധനങ്ങൾ, ബ്ലാങ്കെറ്റുകൾ, കാർപെറ്റുകൾ, വീട്ടുപകരണങ്ങൾ, പണിയായുധങ്ങൾ തുടങ്ങിയവയാണ് മാൻഹോളിൽ നിന്നും കണ്ടെത്തിയത്.

ദുബായ്: ദുബായിലെ ഉപയോഗശൂന്യമാക്കിയ മാൻഹോളുകാളിൽ ഉത്പന്നങ്ങൾ സൂക്ഷിച്ചിവെക്കുന്നതായി കണ്ടെത്തി. ദുബായ് മുനിസിപ്പാലിറ്റിയിലെ എൻവയോൺമെൻറ് എമർജൻസി ഓഫീസ് ഇൻസ്‌പെക്ടേഴ്‌സ് നടത്തിയ പരിശോധനയിലാണ് ചില തൊഴിലാളികൾ മാൻഹോളുകൾ സംഭരണശാലയായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

മുഹൈസിനയിലുള്ള മാൻഹോളിൽ സൂക്ഷിച്ചിരുന്ന ഉൽപ്പന്നങ്ങൾ അധികൃതർ കണ്ടെടുത്തു. അടുക്കള സാധനങ്ങൾ, ബ്ലാങ്കെറ്റുകൾ, കാർപെറ്റുകൾ, വീട്ടുപകരണങ്ങൾ, പണിയായുധങ്ങൾ തുടങ്ങിയവയാണ് മാൻഹോളിൽ നിന്നും കണ്ടെത്തിയത്. 30 ടൺ ഭാരം വരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്.

ചിലർ ഉപയോഗശൂന്യമാക്കിയ മാൻഹോളൂകൾ വാസസ്ഥലമായും ഉപയോഗിക്കുന്നുണ്ടെന്നാണു അധികൃതരുടെ അനുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x