Currency

ഓസ്ട്രേലിയയിൽ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം 5 ശതമാനം വർധിപ്പിച്ചേക്കും

സ്വന്തം ലേഖകൻTuesday, January 17, 2017 8:17 pm

വർധനവിന് ഫെഡറൽ സർക്കാർ അനുമതി നൽകുമെന്നാണ് സൂചന. അനുമതി നൽകുന്നപക്ഷം വരുന്ന ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ബ്രിസ്ബേൺ: ഓസ്‌ട്രേലിയയിൽ സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് വാർഷിക പ്രീമിയം അഞ്ച് ശതമാനം വർധിപ്പിച്ചേക്കും. വർധനവിന് ഫെഡറൽ സർക്കാർ അനുമതി നൽകുമെന്നാണ് സൂചന. അനുമതി നൽകുന്നപക്ഷം വരുന്ന ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

വർഷാവർഷം സർക്കാർ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. 2016 ൽ 5.59 ശതമാനം വർധിപ്പിച്ചു. 2014 ലും 2015ലും 6.2 ശതമാനം വർധന വരുത്തി. എന്നാൽ ഈ വർഷം ആരോഗ്യ മന്ത്രിയുടെ ചുമതലയുള്ള ആർതർ സിനോഡിനോസ് അഞ്ചു ശതമാനം വർധനയ്ക്ക് അംഗീകാരം നൽകുമെന്നാണ് വിലയിരുത്തൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x