മെല്‍ബണ്‍ ക്രിസ്ത്യന്‍ കോളേജിന്റേതാണ് നടപടി. തലപ്പാവ് സ്കൂള്‍യൂണിഫോം നിയമങ്ങള്‍ക്കെതിരാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.
സിഡ്നി: തലപ്പാവ് ധരിച്ചതിന്റെ പേരിൽ സിഖ് ബാലന് ഓസ്ട്രലിയന്‍ സ്കൂള്‍ പ്രവേശനം നിഷേധിച്ചു. മെല്‍ബണ്‍ ക്രിസ്ത്യന്‍ കോളേജിന്റേതാണ് നടപടി. തലപ്പാവ് സ്കൂള്‍യൂണിഫോം നിയമങ്ങള്‍ക്കെതിരാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.
സ്കൂള്നിയമത്തിനുവേണ്ടി മതവിശ്വാസവും വ്യക്തിത്വവും ഉപേക്ഷിക്കേണ്ടിവരുന്നത് വേദനാജനകമാണെന്ന് കുട്ടിയുടെ പിതാവ് സാഗര്‍ദീപ് സിങ് അറോറ പ്രതികരിച്ചു.
എന്നാൽ സ്കൂള്ചട്ടങ്ങളില് അനുവദിച്ചിട്ടുള്ള വസ്ത്രധാരണത്തിനപ്പുറം മറ്റൊന്നും കൂട്ടിച്ചേര്‍ക്കാന്‍ പറ്റില്ലെന്ന നിലപാടിൽ സ്കൂൾ അധികൃതർ ഉറച്ചുനിൽക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.