പതാകയുടെ പച്ചനിറം മുകളില്‍ വരുന്ന നിലയില്‍ തലതിരിച്ചായിരുന്നു ഇന്ത്യന്‍ പതാക കെട്ടിയിരുന്നത്. ഇതറിയാതെ പീയുഷും സൗദി മന്ത്രിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ദേശീയ പതാക തലതിരിച്ച് കെട്ടുന്നത് അനാദരവാണ്.
അബുദാബി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ സൗദി മന്ത്രിക്കൊപ്പം പോസ് ചെയ്ത ഫോട്ടോയുടെ പശ്ചാത്തലത്തില്‍ തലതിരിഞ്ഞ ഇന്ത്യന്‍ ദേശീയ പതാക. സുസ്ഥിര ഊര്‍ജ്ജ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അബുദാബിയില്‍ എത്തിയതിനിടെയാണ് സംഭവം. സൗദി ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹുമാണ് ചിത്രത്തില്‍ പിയൂഷിനൊപ്പം ഫോട്ടേയിലുള്ളത്. സൗദി പ്രസ് ഏജന്‍സിയാണ് ചിത്രം ട്വീറ്റ് ചെയ്തത്.
പതാകയുടെ പച്ചനിറം മുകളില്‍ വരുന്ന നിലയില്‍ തലതിരിച്ചായിരുന്നു ഇന്ത്യന്‍ പതാക കെട്ടിയിരുന്നത്. ഇതറിയാതെ പീയുഷും സൗദി മന്ത്രിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ദേശീയ പതാക തലതിരിച്ച് കെട്ടുന്നത് അനാദരവാണ്. സൗദി ഊര്‍ജ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ പിയൂഷ് ഗോയല്‍ ഇന്ത്യ സൗദി ഉഭയകക്ഷി സഹകരണം ശക്തിപ്പെടാനുള്ള ശ്രമം നടക്കുന്നുവെന്ന് ട്വീറ്റ് ചെയ്തിരുന്നു. സൗദി പരിസ്ഥിതി മന്ത്രി താനി അഹമ്മദ് അല്‍ സെയൗദിയുമായും പീയുഷ് കൂടിക്കാഴ്ച്ച നടത്തി. സൗദിയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്തു.
2015 നവംബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ പതാക തലതിരിച്ച് കെട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ആസിയാന്‍ ഉച്ചക്കോടിക്കിടെ മലേഷ്യയില്‍ മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ദേശീയ പതാക തലതിരിഞ്ഞാണ് കെട്ടിയിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.