
ദുബായ്: ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്റെ അന്താരാഷ്ട്രവിഭാഗമായ എല്‍ഐസി ഇന്റര്‍നാഷണല്‍ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ഗള്‍ഫില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു. ഖുശി എന്ന പുതിയ ഭാഗ്യചിഹ്നവും ഇതിനായി പുറത്തിറക്കി. വായന, സന്തോഷം, ക്രിയാത്മക ചിന്ത എന്നിവ വളര്‍ത്തുന്നതിന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് തുടക്കമിട്ട ഉദ്യമങ്ങളുടെ പ്രചാരണത്തിനായി ഖുശി സോഷ്യല്‍ മീഡിയയിലൂടെ കാമ്പയിന്‍ നടത്തും.
ഖുശി അഥവാ സന്തോഷം എന്ന് പേരുള്ള ഈ പെണ്‍കുട്ടിയായിരിക്കും എല്‍ഐസി ഇന്റര്‍നാഷണലിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഇന്‍ഷൂറന്‍സ് പോളിസികളുടെ പ്രചാരണത്തിനായാണ് ഖുശിയെ ഉപയോഗിക്കുക. എല്‍ഐസി ഇന്റര്‍നാഷണലിന്റെ ജനപ്രിയ പോളിസികളെല്ലാം കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ളതാണ്. യുഎഇയില്‍ ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍, കിഴക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളിലും എല്‍ഐഐസി ഓഫിസ് തുറക്കുമെന്നും എംഡി നിക്ക് പി ഏള്‍സ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.