Currency

ബഹ്‌റൈനില്‍ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കുന്നു

സ്വന്തം ലേഖകന്‍Wednesday, January 18, 2017 3:08 pm

മനാമ: ബഹ്‌റൈനിലെ പബ്ലിക് പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കുന്നു. ജനുവരി 12ന് പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റ് പ്രകാരം ഫെബ്രുവരി 12 മുതലാണ് പുതിയ നിരക്ക് നിലവില്‍ വരുന്നത്. ആഭ്യന്തര മന്ത്രി ലഫ്‌നന്റ് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.

ക്യാപിറ്റല്‍ ഗവര്‍ണറ്റ്, സതേണ്‍ ഗവര്‍ണറ്റ്, മുഹറഖ് ഗവര്‍ണറ്റ് എന്നിവിടങ്ങള്‍ നിലവില്‍ അര മണിക്കൂര്‍ നേരത്തെ പാര്‍ക്കിങ്ങിന് നല്‍കുന്ന 50 ഫില്‍സിന് പകരം ഇനി മുതല്‍ ഡ്രൈവര്‍മാര്‍ 100 ഫില്‍സ് നല്‍കേണ്ടി വരും. ഇതനുസരിച്ച് ഒരു മണിക്കൂര്‍ നേരത്തെ പാര്‍ക്കിങ്ങിന് 100 എന്നത് 200 ഫില്‍സായും മാറും. എന്നാല്‍ പാര്‍ക്കിങ്ങിന് അനുവദിക്കുന്ന പരമാവധി സമയമായി രണ്ട് മണിക്കൂറിന് വ്യത്യാസമുണ്ടാകില്ല.

പുതിയ തീരുമാനം നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, റോഡ്‌സ് ആന്റ് ഡിസൈന്‍ ഡയറക്ടറേറ്റ് ഇന്‍ വര്‍ക്‌സ്, മുനിസിപ്പാലിറ്റിസ് അഫയേഴ്‌സ് ആന്റ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം എന്നിവയ്ക്കായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x