നിയമം മാര്‍ച്ച് ഒന്നിന് നിലവില്‍ വരും. ലിംഗ നീതി സമിതി അധ്യക്ഷ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനറെ നേതൃത്വത്തില്‍ നിയോഗിച്ച സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് മൂന്നു മാസ പ്രസവാവധി നല്‍കാന്‍ യുഎഇയില്‍ നിയമഭേദഗതിക്ക് നടപടി ആരംഭിച്ചത്.
ദുബായ്: സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്നു മാസം ശമ്പളത്തോടെ പ്രസവാവധി. നിയമം മാര്‍ച്ച് ഒന്നിന് നിലവില്‍ വരും. ലിംഗ നീതി സമിതി അധ്യക്ഷ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനറെ നേതൃത്വത്തില്‍ നിയോഗിച്ച സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് മൂന്നു മാസ പ്രസവാവധി നല്‍കാന്‍ യുഎഇയില്‍ നിയമഭേദഗതിക്ക് നടപടി ആരംഭിച്ചത്. രണ്ട് മാസത്തെ പ്രസവാവധിയാണ് നേരത്തേ ലഭിച്ചിരുന്നത്. നേരത്തേ അബൂദബി, ഷാര്‍ജ എമിറേറ്റുകളും പ്രസവവധി വര്‍ധിപ്പിച്ചിരുന്നു.
സെപ്റ്റംബറില്‍ അബൂദബിയില്‍ മൂന്നു മാസ പ്രസവാവധി നല്‍കുന്നതായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. കുഞ്ഞിന് ഒരു വയസാകും വരെ രണ്ടു മണിക്കൂര്‍ നേരത്തേ ജോലി സ്ഥലത്തു നിന്നു പോകാനും സ്വദേശി വനിതകള്‍ക്ക് അനുമതിയുണ്ട്.
പ്രസവം നടന്ന് മൂന്നു ദിവസം കുഞ്ഞിന്റെ പിതാവിനും അവധി ലഭിക്കും. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും പ്രസവാവധി വര്‍ധിപ്പിച്ച് ഉത്തരവ് പ്രഖ്യാപിച്ചു. മൂന്നു മാസം ശമ്പളത്തോടെയും ഒരു മാസം ശമ്പളമില്ലാത്തതുമായി 120 ദിവസം അവധിയാണ് ഷാര്‍ജയില്‍. ചില സ്വകാര്യ കമ്പനികളും ജീവനക്കാരികളുടെ പ്രസവാവധി വര്‍ധിപ്പിച്ചു നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.