നെക്‌സ്റ്റ് കോള്‍ സെന്റര്‍ ജീവനക്കാരി കിരണ്‍ ദൗദിയ(46)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ലണ്ടൺ: ലെസ്റ്ററില്‍ ഇന്ത്യൻ വംശജയുടെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ഇടവഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട നെക്‌സ്റ്റ് കോള്‍ സെന്റര്‍ ജീവനക്കാരി കിരണ്‍ ദൗദിയ(46)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവത്തിൽ അശ്വിൻ ദൗദിയ എന്ന 50-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതേസമയം കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്യൂട്ട്‌കേസ് വഴിയരികില്‍ ഉപേക്ഷിച്ചത് നേരില്‍ കണ്ടവരുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
സംശയകരമായ സാഹചര്യത്തിൽ സ്യൂട്ട്ക്കേസ് കണ്ട ഒരു കാൽനടയാത്രക്കാരനാണ് വിവരം പോലീസിൽ അറിയിച്ചത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്യൂട്ട്ക്കേസ് കണ്ടെത്തിയ സ്ഥലത്തും അടുത്തുള്ള വീടുകളിലും പരിശോധന നടത്തി. പ്രദേശത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.