Currency

ഹൈവേകളിൽ കൂടുതൽ റഡാറുകൾ സ്ഥാപിക്കുന്നു

സ്വന്തം ലേഖകൻThursday, January 19, 2017 8:02 pm

സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബുദാബി - അൽ സില റോഡ്, അബുദാബി - അൽ ഐൻ റോഡ് എന്നിവിടങ്ങളിൽ ട്രാഫിക് പെട്രോളുകളും, റഡാറുകളും കൂടുതലായി സ്ഥാപിക്കാനാണ് തീരുമാനം.

അബു ദാബി: അബുദാബിയിലെ ഹൈവേകളിൽ കൂടുതൽ റഡാറുകൾ സ്ഥാപിക്കാൻ തീരുമാനം. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബുദാബി – അൽ സില റോഡ്, അബുദാബി – അൽ ഐൻ റോഡ് എന്നിവിടങ്ങളിൽ ട്രാഫിക് പെട്രോളുകളും, റഡാറുകളും കൂടുതലായി സ്ഥാപിക്കാനാണ് തീരുമാനം.

വാഹനമോടിക്കുന്നവരുടെ വേഗത നിയന്ത്രിക്കാനും, ഗുരുതരമായ അപകടങ്ങൾ കുറച്ച് ട്രാഫിക് സുരക്ഷിതമാക്കാനും ഇതുവഴി സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. എമിറേറ്റുകളിലെ ഏറ്റവും അപകടകരമായ പത്ത് റോഡുകളിൽ ഒന്നായിട്ടാണ് അബുദാബി – അൽ സില റോഡ് കണക്കാക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x