Currency

ബഹ്റൈനിൽ വാഹനാപകടങ്ങൾ പകുതിയായി കുറഞ്ഞു

സ്വന്തം ലേഖകൻThursday, January 19, 2017 8:11 pm

ഗുരുതരമായ 44 അപകടങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്

മനാമ: രാജ്യത്ത് 2015നെ അപേക്ഷിച്ച് 2016ൽ വാഹനാപകടങ്ങൾ പകുതിയായി കുറഞ്ഞു. ഗുരുതരമായ 44 അപകടങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി ലഫ്‌നന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അറിയിച്ചു.

ഇതേ കാലയളവിൽ നിരത്തിലിറങ്ങിയ വാഹനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലും അപകടങ്ങൾ കുറഞ്ഞത് ട്രാഫിക് സുരക്ഷയ്ക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തുന്ന പരിശ്രമത്തിന്റെ ഫലമാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x