Currency

നിയമ ലംഘനം; ദുബായില്‍ 119 കഫെകളുടെ ലൈസന്‍സ് റദ്ദാക്കും

സ്വന്തം ലേഖകന്‍Friday, January 20, 2017 3:46 pm

പുകയില നിയന്ത്രണ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 119 കഫെകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മുനിസിപ്പാലിറ്റി ദുബായ് സാമ്പത്തികവികസന വകുപ്പിന് നിര്‍ദേശം നല്‍കി. 571 കഫെകള്‍ക്ക് പിഴചുമത്തിയതായും 'ഒക്കുപേഷണല്‍ ഹെല്‍ത്ത്' വിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ റിദ സല്‍മാന്‍ പറഞ്ഞു.

ദുബായ്: പുകയില നിയന്ത്രണ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 119 കഫെകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മുനിസിപ്പാലിറ്റി ദുബായ് സാമ്പത്തികവികസന വകുപ്പിന് നിര്‍ദേശം നല്‍കി. 571 കഫെകള്‍ക്ക് പിഴചുമത്തിയതായും ‘ഒക്കുപേഷണല്‍ ഹെല്‍ത്ത്’ വിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ റിദ സല്‍മാന്‍ പറഞ്ഞു.

സ്‌കൂള്‍, ക്ലബ്ബുകള്‍, വീടുകള്‍ തുടങ്ങിയവയുമായി നിശ്ചിത അകലം പാലിക്കണമെന്ന് നിബന്ധനയുണ്ട്. കഫെകളില്‍ 18 വയസിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കല്‍, അനുമതിയില്ലാത്ത ഘടകങ്ങള്‍ ചേര്‍ക്കല്‍ തുടങ്ങിയവയും നിയമലംഘനങ്ങളാണ്. ഇവ പാലിക്കാത്തതാണ് മിക്ക കഫെകളും നിയക്കുരുക്കില്‍പ്പെടാന്‍ കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x