Currency

പ്രവാസികളും ആശ്രിതരും വിരലടയാളം രെജിസ്റ്റർ ചെയ്യണമെന്ന് സൗദി പാസ്പോർട്ട് വകുപ്പ്

സ്വന്തം ലേഖകൻFriday, January 20, 2017 7:38 pm

ആറ് വയസുമുതൽ‍ പ്രായമുള്ള എല്ലാവരും വിരലടയാളം ലഭ്യമാക്കണം. അല്ലാത്തപക്ഷം ലഭിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക് സേവനങ്ങൾ‍ നഷ്ടമാകാൻ സാധ്യതയുണ്ട്.

റിയാദ്: രാജ്യത്ത് കഴിയുന്ന പ്രവാസികളും ആശ്രിതരും തങ്ങളുടെ വിരലടയാളം രെജിസ്റ്റർ ചെയ്തിരിക്കണമെന്ന് പാസ്പോർട്ട് വകുപ്പ് അറിയിച്ചു. ആറ് വയസുമുതൽ‍ പ്രായമുള്ള എല്ലാവരും വിരലടയാളം ലഭ്യമാക്കണം. അല്ലാത്തപക്ഷം ലഭിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക് സേവനങ്ങൾ‍ നഷ്ടമാകാൻ സാധ്യതയുണ്ട്.

രാജ്യത്താകമാനം വിരലടയാള കേന്ദ്രങ്ങൾ‍ തുറന്നിട്ടുണ്ട്. വിരലടയാളം എടുക്കുന്നതിന് വിദഗ്ദ്ധരെയും നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വീസാ കാലാവധി കഴിഞ്ഞും ഒപ്പം താമസിക്കുന്ന സന്ദർശകരുണ്ടെങ്കിൽ അവരുടെ വിവരവും റിപ്പോർട്ട് ചെയ്യാൻ നിർദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x