ടിറ്ററിലൂടെയാണ് എംബസിയുടെ സേവനങ്ങളെ കുറിച്ച് പ്രചാരണം നടക്കുന്നത്. ഇന്ത്യന്‍ എംബസി നല്‍കുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ബന്ധപ്പെടേണ്ട നമ്പറുകളും ടിറ്ററിലൂടെ എംബസി പുറത്തുവിട്ടു.
റിയാദ്: ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ടിറ്ററിലൂടെയാണ് എംബസിയുടെ സേവനങ്ങളെ കുറിച്ച് പ്രചാരണം നടക്കുന്നത്. ഇന്ത്യന്‍ എംബസി നല്‍കുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ബന്ധപ്പെടേണ്ട നമ്പറുകളും ടിറ്ററിലൂടെ എംബസി പുറത്തുവിട്ടു. മരണ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തീകരിക്കാനും എന്‍ഒസി നല്‍കുന്നതിനുമുള്ള സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും എംബസി അറിയിച്ചു.
ഇന്ത്യന്‍ പ്രവാസികള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് ഇതില്‍ പ്രധാനമായുള്ളത്. മരണത്തില്‍ ദുരൂഹതയും സംശയവുമുള്ള സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, മരണശേഷമുള്ള സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയും വിശദീകരിക്കുന്നു.
പാസ്‌പോര്‍ട്ട് ഇല്ലാതെ ജയില്‍, ഡീപോര്‍ട്ടേഷന്‍ സെന്ററര്‍ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ നാട്ടില്‍ പോകുന്നതിനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് കാശ് ഈടാക്കില്ല. നാട്ടിലെത്തിയാല്‍ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് പുതിയ പാസ്‌പോര്‍ട്ട് നേടണം. 8002471234 എന്ന ടോള്‍ ഫ്രീ നമ്പറിലും 4884697 എന്ന ഫോണ്‍ നമ്പറിലും പ്രവാസി ഇന്ത്യക്കാര്‍ക്ക് സേവനവുമായി 24 മണിക്കൂര്‍ ഹെല്‍പ് ലൈനും ലഭ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സോഷ്യല്‍ മീഡിയയിലും സേവനങ്ങളെ കുറിച്ച് എംബസി ബോധവല്‍ക്കരണം സജീവമാക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.