Currency

ഷാര്‍ജയിലെ ജനസംഖ്യയിൽ 87 ശതമാനവും വിദേശികള്‍

സ്വന്തം ലേഖകൻSunday, January 22, 2017 8:14 pm

12 ലക്ഷത്തിലധികം വരുന്ന വിദേശികളില്‍ 834,542 പുരുഷന്‍മാരും 395 875 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്.

ഷാർജ: ഷാര്‍ജയിലെ ജനസംഖ്യ 14 ലക്ഷം കടന്നു. ഇതിലാകട്ടെ 1,75,432 പേര്‍ മാത്രമാണ് സ്വദേശികള്‍ ബാക്കിയുള്ളവരെല്ലാം വിദേശികളാണ്. 12 ലക്ഷത്തിലധികം വരുന്ന വിദേശികളില്‍ 834,542 പുരുഷന്‍മാരും 395 875 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്.

യു.എ.ഇ. സുപ്രീം കൊണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ ഏറ്റവും പുതിയ സെന്‍സസ് പ്രകാരമുള്ള കണക്കാണിത്. മൊത്തം ജനസംഖ്യയുടെ 90.6 ശതമാനം പേര്‍ ഷാര്‍ജ സിറ്റിയില്‍ താമസിക്കുന്നു. 2.8 ശതമാനം പേർ ഖോര്‍ഫക്കാനിലും, 2.7 ശതമാനം പേർ കല്‍ബയിലും 1.4 ശതമാനം പേർ ദൈദിലും താമസിക്കുന്നു.  

ജനസംഖ്യയില്‍ 208,025 പേര്‍ 9 വയസ്സിന് താഴെയുള്ളവരാണ്. 132,055 പേര്‍ പത്തിനും പത്തൊമ്പതിനും ഇടയല്ല് പ്രായമുള്ളവരാകുമ്പോൾ 769,813 പേര്‍ 20 നും 39 നും ഇടയില്‍ പ്രായമുള്ളവരാണ്. 285 143 പേര്‍ 40 നും 69 നും ഇടയിലുള്ള പ്രായക്കാരാണ്. 70 നും 89 നും ഇടയില്‍ പ്രായമുള്ളവര്‍ 8784 പേരാണ്. 90 വയസ്സിന് മുകളിൽ പ്രായമുള്ള 342 പേരാണ് ഷാർജയിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x