19ാമത് ഇന്റര്‍സെക് സുരക്ഷാ, അഗ്‌നി സംരക്ഷണ വ്യാപാരമേളയ്ക്ക് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. 58 രാജ്യങ്ങളില്‍ നിന്ന് 1304 പ്രദര്‍ശകര്‍ അണിനിരക്കുന്ന മേള ദുബായ് രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
ദുബായ്: 19ാമത് ഇന്റര്‍സെക് സുരക്ഷാ, അഗ്‌നി സംരക്ഷണ വ്യാപാരമേളയ്ക്ക് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. 58 രാജ്യങ്ങളില്‍ നിന്ന് 1304 പ്രദര്‍ശകര്‍ അണിനിരക്കുന്ന മേള ദുബായ് രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ യു.എ.ഇ ഒരുക്കമല്ലെന്നും അത്യന്താധുനിക സുരക്ഷാ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും അവയെ പ്രോത്സാഹിപ്പിക്കുന്നതും ഈ നിഷ്‌കര്‍ഷതയുടെ ഭാഗമായാണെന്നും ശൈഖ് മന്‍സൂര്‍ പറഞ്ഞു.
വാണിജ്യ സുരക്ഷ, അഗ്‌നി സംരക്ഷണം, ആരോഗ്യ സുരക്ഷ, അഭ്യന്തര സുരക്ഷ, പൊലീസിംഗ്, വിവര സാങ്കേതിക വിദ്യ, സ്മാര്‍ട്ട് വീടുകളും കെട്ടിടങ്ങളും, ഭൗതിക സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളില്‍ നടക്കുന്ന പ്രദര്‍ശനത്തിനു പുറമെ അഗ്‌നി സുരക്ഷാ വിഷയത്തില്‍ സെമിനാറുകളും ത്രിദിന മേളയില്‍ നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.