
ലണ്ടൺ: ആര്‍ടിക്ള്‍ 50 പ്രകാരം പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരമുപയോഗിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനാകില്ലെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി. ബ്രെക്സിറ്റ് വിഷയം പാര്‍ലമെന്‍റില്‍ വോട്ടിനിടാതിരിക്കുന്നതിനെ ചോദ്യം ചെയ്ത് ബ്രക്സിറ്റ് വിരുദ്ധ വിഭാഗം നല്‍കിയ ഹർജിയില്‍ സര്‍ക്കാരിനെതിരെ ലണ്ടന്‍ ഹൈകോടതി വിധി പറഞ്ഞിരുന്നു. ഈ വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി.
നേരത്തെ, ലിസ്ബണ്‍ കരാറിലെ അമ്പതാം വകുപ്പ് പ്രകാരമാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി നടത്തിയ ജനഹിത പരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറണമെന്ന നിലപാടിനെയായിരുന്നു ഭൂരിപക്ഷം പിന്തുണ. ഇതിനുള്ള നടപടികളുമായി തെരേസാ മേ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് കോടതി വിധി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.