Currency

പൊ­തു­മേ­ഖലയി­ലെ വാർഷിക­ ശമ്പള വർ­ധനവ് പു­നഃസ്ഥാ­പി­ച്ചു

സ്വന്തം ലേഖകൻWednesday, January 25, 2017 6:36 pm

ബഹ്റൈനിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്നവരുടെ വാർഷിക ശമ്പള വർധന പുനഃസ്ഥാപിച്ചതായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അറിയിച്ചു.

മനാമ: ബഹ്റൈനിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്നവരുടെ വാർഷിക ശമ്പള വർധന പുനഃസ്ഥാപിച്ചതായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അറിയിച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നിർദ്ദേശമനുസരിച്ചാണ് നടപടി.

ചെലവുകൾ കുറയ്ക്കുന്നതിനായാണ് മുൻപ് ശമ്പളവർധന നിർത്തിവെച്ചത്. എന്നാൽ ഉദ്യോഗസ്ഥരുടെയും നിയമനിർമ്മാണസഭയുടെയും പൊതുസമ്മതത്തോടെ മാത്രമേ ചെലവ് ചുരുക്കൽ നടപടി പാടുള്ളുവെന്ന് രാജാവ് അറിയിക്കുകയായിരുന്നു.

2017 ജനുവരി ഒന്ന് മുതൽ അർഹതയുള്ളവർക്ക് ശമ്പള വർധനവ് നൽകുമെന്ന് സിവിൽ സർവീസ് ബ്യുറോ പ്രസിഡണ്ട് അഹ്‌മദ്‌ അൽ സയ്ദ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x