Currency

13000അടി ഉയരത്തില്‍ നിന്നും ചാടി മലയാളിയുടെ റിപ്പബ്ലിക് ആശംസ

സ്വന്തം ലേഖകന്‍Thursday, January 26, 2017 1:18 pm

ഇന്ത്യ യുഎഇ ദേശീയ പതാകകള്‍ കൂട്ടിച്ചേര്‍ത്ത് ദുബായ് മറീനയിലെ സ്‌കൈ ഡൈവിങ് സെന്ററില്‍ പതിമൂവായിരം അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടിയാണ് കണ്ണൂര്‍ കുപ്പം സ്വദേശി സാദിഖ് അഹമ്മദ് റിപ്പബ്ലിക് ആശംസകള്‍ കൈമാറിയത്.

അബൂദബി: 13000 അടി ഉയരത്തില്‍ നിന്നും ചാടി മലയാളി യുവാവിന്റെ വേറിട്ടൊരു റിപ്പബ്ലിക് ആഘോഷം. ഇന്ത്യ യുഎഇ ദേശീയ പതാകകള്‍ കൂട്ടിച്ചേര്‍ത്ത് ദുബായ് മറീനയിലെ സ്‌കൈ ഡൈവിങ് സെന്ററില്‍ പതിമൂവായിരം അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടിയാണ് കണ്ണൂര്‍ കുപ്പം സ്വദേശി സാദിഖ് അഹമ്മദ് റിപ്പബ്ലിക് ആശംസകള്‍ കൈമാറിയത്.

ഇന്ത്യന്‍ റിപ്പപ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ചിത്രം ആലേഖനം ചെയ്ത ടീഷര്‍ട്ടും അണിഞ്ഞാണ് സാദിഖ് ചാട്ടത്തിന് തയാറായി എത്തിയത്.

അബൂദബി ഗ്യാസ്‌കോ ജീവനക്കാരനാണ് സാദിഖ്. ഇദ്ദേഹത്തിന്റെ പിതാവ് കുഞ്ഞഹമ്മദും കഴിഞ്ഞ നാല് പതിറ്റാണ്ടായി യുഎഇയിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x