Currency

രാജ്യത്ത് അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി ഒന്നാമത്

സ്വന്തം ലേഖകന്‍Thursday, January 26, 2017 3:15 pm

അന്തരീക്ഷ മലിനീകരണം മൂലം സാമ്പത്തിക രംഗത്തുണ്ടായത് 70,000 കോടി രൂപയുടെ നഷ്ടമാണ്. മാറിവന്ന സര്‍ക്കാരുകള്‍ പലതരത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ കൊണ്ടുവന്നെങ്കിലും കാര്യമുണ്ടായില്ല.

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാമത് ഡല്‍ഹി. മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

1995 ല്‍ വായു മലിനീകരണം മൂലം 19,291 പേരാണ് മരിച്ചത്. ഇത് 2015 ആയപ്പോഴേക്കും ഇരട്ടിയില്‍ അധികമായതായി കണക്കുകള്‍ പറയുന്നു. അന്തരീക്ഷ മലിനീകരണം മൂലം സാമ്പത്തിക രംഗത്തുണ്ടായത് 70,000 കോടി രൂപയുടെ നഷ്ടമാണ്. മാറിവന്ന സര്‍ക്കാരുകള്‍ പലതരത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ കൊണ്ടുവന്നെങ്കിലും കാര്യമുണ്ടായില്ല.

കെജ്‌രിവാള്‍ സര്‍ക്കാര്‍ ഒറ്റ ഇരട്ട പദ്ധതി അടക്കമുള്ളവ പരീക്ഷിച്ചെങ്കിലും ഫലപ്രദമാക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ വായുശുദ്ധീകരണ യന്ത്രം, ചിമ്മനികള്‍, കൃത്രിമ ജലധാര എന്നിവ ഉള്‍പ്പെട്ട നൂതന മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ പലയിടങ്ങളിലായി സ്ഥാപിക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x