Currency

ദുബായിലെ പ്രവാസികള്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി

സ്വന്തം ലേഖകന്‍Saturday, January 28, 2017 12:56 pm

യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ സഹായമെത്തിക്കുന്നതിനുവേണ്ടി സിജിഐ ദുബായ് എന്ന പേരില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്.

ദുബായ്: യു.എ.ഇയില്‍ 28 ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കുന്നതിന് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ സഹായമെത്തിക്കുന്നതിനുവേണ്ടി സിജിഐ ദുബായ് എന്ന പേരില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്.

പാസ്‌പോര്‍ട്ട്, വിസ, ലേബര്‍ തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം ഈ ആപ് സഹായകരമാകും. അടിയന്തര ഘട്ടങ്ങളില്‍ കോണ്‍സുലേറ്റിനെ ബന്ധപ്പെടാനുള്ള എസ്.ഒ.എസ് ബട്ടണും ഈ ആപ്പിലുണ്ട്.

ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ പ്ലാറ്റ്‌ഫോമുകളില്‍ സി.ജി.ഐ ആപ്പ് ലഭ്യമാണ്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഉപഭോക്തക്കള്‍ക്ക് സൗകര്യപ്രദമകാും വിധം ലേബര്‍, കള്‍ച്ചര്‍, കോണ്‍സുലാര്‍, എഡ്യുക്കേഷന്‍, പാസ്‌പോര്‍ട്ട്, വിസ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ തരംതിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഭാഗത്തിലും ബന്ധപ്പെടേണ്ട ആളുടെ പേരും ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവുമെല്ലാം ഇതില്‍ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x