Currency

ദുബായിയില്‍ ചൊവ്വാഴ്ച മുതല്‍ ഗതാഗത നിയന്ത്രണത്തിന് സാധ്യത

സ്വന്തം ലേഖകന്‍Sunday, January 29, 2017 9:44 am

സൈക്കിള്‍ റാലി ചാമ്പ്യന്‍ഷിപ്പ് ദുബായ് ടൂറിന്റെ ഭാഗമായാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചൊവ്വാഴ്ച തുടങ്ങുന്ന ദുബായ് ടൂറില്‍ റാലി കടന്നുപോകുന്ന റോഡുകളിലാണ് ഗതാഗതനിയന്ത്രണം ഉണ്ടാവുക.

ദുബായ്: ചൊവ്വാഴ്ച മുതല്‍ ദുബായില്‍ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സൈക്കിള്‍ റാലി ചാമ്പ്യന്‍ഷിപ്പ് ദുബായ് ടൂറിന്റെ ഭാഗമായാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചൊവ്വാഴ്ച തുടങ്ങുന്ന ദുബായ് ടൂറില്‍ റാലി കടന്നുപോകുന്ന റോഡുകളിലാണ് ഗതാഗതനിയന്ത്രണം ഉണ്ടാവുക. ഫെബ്രുവരി നാല് വരെ വിവിധ എമിറേറ്റുകളിലായി റാലി കടന്നുപോകുന്ന പാതകളിലായിരിക്കും നിയന്ത്രണം.

ഓരോ റോഡിലും പരമാവധി 10 മിനിറ്റ് നേരത്തേക്ക് മാത്രമായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടാവുക. സിഗ്‌നലുകളും അതിനനുസരിച്ച് ക്രമീകരിക്കും. അതേസമയം ശനിയാഴ്ച അഞ്ചാം ഘട്ടത്തിലാണ് ഏറ്റവുമധികം റോഡുകളെ ബാധിക്കുന്ന രീതിയില്‍ ദുബായ് നഗരത്തില്‍ റാലിനടക്കുക. ഉമ്മു സുഖീം, അല്‍ അസായില്‍, ഒയാസിസ്, മെയ്ദാന്‍, ദുബായ്-അല്‍ ഐന്‍, ഊദ് മേത്ത, അല്‍ ഖൈല്‍, റബാത്, ഖവാനീജ്, സ്ട്രീറ്റ് 222, തുനീസ്, അല്‍ നഹ്ദ, ദമാസ്‌കസ്, ബഗ്ദാദ്, കെയ്റോ, മംസാര്‍ ബീച്ച്, അല്‍ ഖലീജ്, കോര്‍ണിഷ്, ബനിയാസ്, മക്തൂം ബ്രിഡ്ജ്, ബിന്‍ വലീദ്, ബര്‍ ദുബായ് അല്‍ മുസാലാ, അല്‍ ഫഹീദി, അലി ബിന്‍ അബി താലിബ് എന്നീ റോഡുകളിലാണ് ശനിയാഴ്ച ഗതാഗത നിയന്ത്രണത്തിന് സാധ്യത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x