Currency

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Monday, January 30, 2017 12:05 pm

റിയാദ്: സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിരീക്ഷണ നിയമത്തിന്റെ ഭാഗമായി സൗദിയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. റസ്റ്റോറന്റുകള്‍, ബൂഫികള്‍, സ്‌കൂളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാസ്റ്റ്ഫുഡ് സ്റ്റാളുകള്‍ എന്നിവയ്ക്കും ക്യാമറ സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദൃശ്യങ്ങളും ശബ്ദവും മറ്റും കൃത്യമായും സൂക്ഷ്മമായും അതിവേഗവും റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന സമ്പൂര്‍ണ സംവിധാനമായിരിക്കണം സ്ഥാപിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

ക്യാമറകള്‍ സ്ഥാപിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ക്യാമറയുടെയും സെന്‍ട്രല്‍ സിസ്റ്റത്തിന്റെയും അറ്റകുറ്റപ്പണികള്‍ക്ക് സൗദിയിലെ അംഗീകൃത സുരക്ഷ നിരീക്ഷണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x