Currency

ഇന്ത്യന്‍ ഡ്രൈവറുടെ കൊലപാതകം; രണ്ട് വീട്ടുജോലിക്കാരികള്‍ക്ക് വധശിക്ഷ

സ്വന്തം ലേഖകന്‍Tuesday, January 31, 2017 12:09 pm

2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. തങ്ങളെ രണ്ടുപേരെയും ഒരേസമയം കാമുകിമാരാക്കി വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് കൊലപാതകം നടത്തിയത്.

ഷാര്‍ജ: ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ വീട്ടുജോലിക്കാരികളായ രണ്ടുസ്ത്രീകള്‍ക്ക് വധശിക്ഷ. ഷാര്‍ജ ശരീഅ കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ഫിലിപ്പൈനി സ്വദേശിനിക്കും ഇന്തോനേഷ്യന്‍ സ്വദേശിനിക്കുമാണ് വധശിക്ഷ വിധിച്ചത്.

2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. തങ്ങളെ രണ്ടുപേരെയും ഒരേസമയം കാമുകിമാരാക്കി വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് കൊലപാതകം നടത്തിയത്. കഴുത്തില്‍ ടെലിഫോണ്‍ കേബിള്‍ കുരുക്കി ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു.

ഇരുവരുമായും ബന്ധം പുലര്‍ത്തിയിരുന്നതിനൊപ്പം, ഇന്തോനേഷ്യക്കാരിയെ ഭീഷണിപ്പെടുത്തി തന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നതുമാണ് യുവതികളെ പ്രതികാരത്തിന് പ്രേരിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x