Currency

ബംഗളൂരുവില്‍ നിന്ന് 4.12 കോടി രൂപ പിടികൂടി

സ്വന്തം ലേഖകന്‍Wednesday, February 1, 2017 11:22 am

വാഹനത്തില്‍ കടത്തുകയായിരുന്ന പണത്തിന്റെ പിടിച്ചെടുത്തതില്‍ 70 ശതമാനവും പുതിയ 2000 രൂപ നോട്ടുകളാണ്. 20 ശതമാനം നൂറുരൂപ നോട്ടും ബാക്കി 500 രൂപ നോട്ടുകളുമാണ്. മൂന്ന് കോഴിക്കോട് സ്വദേശികളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു: കേരളത്തിലേക്ക് കടത്തുകയായിരുന്ന 4.12 കോടി രൂപയുടെ നോട്ടുകള്‍ ബംഗളൂരുവില്‍ പിടികൂടി. വാഹനത്തില്‍ കടത്തുകയായിരുന്ന പണത്തിന്റെ പിടിച്ചെടുത്തതില്‍ 70 ശതമാനവും പുതിയ 2000 രൂപ നോട്ടുകളാണ്. 20 ശതമാനം നൂറുരൂപ നോട്ടും ബാക്കി 500 രൂപ നോട്ടുകളുമാണ്. മൂന്ന് കോഴിക്കോട് സ്വദേശികളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് സ്വദേശി മുഹമ്മദ് അഫ്‌സല്‍, താമരശേരി സ്വദേശികളായ അബ്ദുല്‍ നാസിര്‍, ഷംസുദ്ദീന്‍ എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റുചെയ്തത്. കേരളത്തില്‍ എവിടേക്കാണ് പണമെന്ന് അറിയില്ലെന്നും വാഹനം കേരളത്തിലെത്തുമ്പോള്‍ ഫോണില്‍ അറിയിക്കാമെന്നാണ് പറഞ്ഞതെന്നും പിടിയിലായവര്‍ പൊലീസിന് മൊഴിനല്‍കി.

അറസ്റ്റിലായവര്‍ക്ക് എവിടെ നിന്ന് പണം ലഭിച്ചെന്നതും ഇവര്‍ക്കുപുറമേ ഇടപാടില്‍ ആര്‍ക്കൊക്കെ പങ്കുണ്ട് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x