കോട്ടയം കറുകച്ചാല്‍ സ്വദേശി അജേഷ് പദ്മനാഭനാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചായിരുന്നു നറുക്കെടുപ്പ്.
ഷാര്‍ജ: നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം യു.എസ്. ഡോളര്‍ (ഏകദേശം ആറര കോടി രൂപ) സമ്മാനം. കോട്ടയം കറുകച്ചാല്‍ സ്വദേശി അജേഷ് പദ്മനാഭനാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചായിരുന്നു നറുക്കെടുപ്പ്.
10 വര്‍ഷമായി ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയാണ് അജേഷ്. ഇടയ്ക്കിടെ നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും വലിയ സമ്മാനം ലഭിക്കുന്നതെന്ന് അജേഷ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.