യുകെയിൽ മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന പ്രതിരോധ മരുന്ന് സമീപകാലത്ത് ഫലം കാണാതെവരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ.
ലണ്ടൺ: യുകെയിൽ മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന പ്രതിരോധ മരുന്ന് സമീപകാലത്ത് ഫലം കാണാതെവരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലേറിയ രോഗം പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മരുന്നിനെ പ്രതിരോധിക്കുന്ന തരത്തിലേക്ക് രോഗാണു ശക്തിപ്രാപിച്ചതായി ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഹൈജീന്‍ ആന്‍ഡ് ട്രോപിക്കല്‍ മെഡിസിന്‍ അറിയിച്ചിട്ടുണ്ട്.
പ്രതിരോധ മരുന്ന് കഴിച്ചിരുന്ന നാലുപേരിലാണ് മലേറിയ രോഗം കണ്ടെത്തിയത്. വളരെ ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തെങ്കിലും അസ്വസ്ഥതയോ രോഗലക്ഷണമോ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും അറിയിപ്പിൽ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.