Currency

യുഎഇയില്‍ വിവധ മേഖലകളില്‍ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Friday, February 3, 2017 4:49 pm

നാളെയും മറ്റന്നാളും യുഎഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അബുദാബി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുബായ്: യുഎഇയിയുടെ വിവിധ മേഖലകളില്‍ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായാണ് കാലാവസ്ഥാ വ്യതിയാനമെന്ന് കലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെയും മറ്റന്നാളും യുഎഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അബുദാബി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാറ്റ് ശക്തമായി വീശുന്നതിനാല്‍ കാഴ്ചയുടെ ദൂരപരിധിക്ക് കുറവ് വരും, അതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x