
ബംഗളൂരു: ഒമ്പതാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരക്കേറുന്നു. രണ്ടാം ദിനവും മികച്ച ചിത്രങ്ങളും പ്രതിനിധികളുടെ പങ്കാളിത്തവും കൊണ്ട് ചലച്ചിത്രോത്സവം ശ്രദ്ധേയമായി. ബംഗളൂരുവിലും മൈസൂരുവിലും 15 സ്‌ക്രീനുകളിലായി 61 ചിത്രങ്ങളാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. വിവിധരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും സംവിധായകരുടെയും സാന്നിധ്യവും വന്‍പ്രേക്ഷക തിരക്കും മൂലം ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനം ശ്രദ്ധിക്കപ്പെട്ടു.
മലയാളിയായ ഡോ. ജി. പ്രഭ സംവിധാനം ചെയ്ത സംസ്‌കൃതചിത്രം ഇഷ്ടി, അന്നാസ് ലൈഫ് (ജോര്‍ജിയ), പാരഡൈസ് (റഷ്യ), ദ ടീച്ചര്‍ (സ്ലൊവാക്യ) തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചത്.
ഇന്ന് ബംഗളൂരുവിലും മൈസൂരുവിലുമായി 63 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കേരള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചലച്ചിത്രപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയ ഈജിപ്ഷ്യന്‍ സിനിമ ‘ക്ലാഷ്’ ഇന്ന് പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയുടെ ഭാഗമായി വരും ദിവസങ്ങളിലും സെമിനാറുകളും ഓപ്പണ്‍ഫോറങ്ങളും സംഘടിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.