ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും വിവിധരംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും യുഎഇലേക്ക് വരാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്ന അഡ്വാന്‍സ്ഡ് എന്‍ട്രി വിസ സംവിധാനമാണ് കൊണ്ടുവരുന്നത്
അബു ദാബി: വിവിധ മേഖലകളിലെ വിദഗ്ധരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ യുഎഇ പുതിയ എന്‍ട്രി വിസ സംവിധാനം ഏർപ്പെടുത്തുന്നു. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും വിവിധരംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും യുഎഇലേക്ക് വരാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്ന അഡ്വാന്‍സ്ഡ് എന്‍ട്രി വിസ സംവിധാനമാണ് കൊണ്ടുവരുന്നത്.
വിവിധ ഘട്ടങ്ങളായാകും പദ്ധതി നടപ്പിലാക്കുക.ആദ്യ ഘട്ടത്തില്‍ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലായിരിക്കും അഡ്വാന്‍സ്ഡ് എന്‍ട്രി വിസ സംവിധാനം കൊണ്ടുവരിക. രണ്ടാം ഘട്ടത്തില്‍ ശാസ്ത്രീയ ഗവേഷണത്തിലും സാങ്കേതിക സാംസ്ക്കാരിക വിഭാഗത്തിലുമായിരിക്കും എന്നിവര്‍ക്കും എന്‍ട്രിവിസ നല്‍കുക.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ നേതൃത്ത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ പരിഷ്ക്കാരത്തിന് അംഗീകാരം നല്‍കിയത്. പുതിയ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയുന്നവരെ കണ്ടെത്താനും തരംതിരിക്കാനും പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.