Currency

റോഡ് സുരക്ഷ; ദുബായില്‍ കൂടുതല്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നു

സ്വന്തം ലേഖകന്‍Tuesday, February 7, 2017 1:47 pm

ദുബായ്: റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായില്‍ കൂടുതല്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നു. മോഷ്ടിച്ച വാഹനം ഓടിക്കുന്നവരേയും റോഡിലൂടെ സാഹസിക യാത്ര നടത്തുന്നവരേയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് പൊലീസ് സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതിനായി പുതിയ പട്രോളിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.

ദുബായില്‍ ഇത്തരം 70 ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 61 സ്മാര്‍ട്ട് ക്യാമറകള്‍ കൂടി സ്ഥാപിക്കുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. റോഡിലെ നിരീക്ഷണവും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്യലും ഒരേ സമയം നടത്താന്‍ കഴിയുന്ന ക്യാമറയാണ് സ്ഥാപിക്കുന്നത്. ദുബായില്‍ കുറ്റകൃത്യങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അധികൃതര്‍ നടപ്പിലാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x