Currency

ഷാര്‍ജയില്‍ അപകടത്തില്‍പ്പെട്ട കപ്പലില്‍ മലയാളിയുള്‍പ്പെടെ 13 ഇന്ത്യക്കാര്‍

സ്വന്തം ലേഖകന്‍Wednesday, February 8, 2017 10:59 am

തിരുവനന്തപുരം പാറശാല സ്വദേശി സനല്‍കുമാര്‍ ആണ് അപകടത്തില്‍പ്പെട്ട മലയാളി. ഗുജറാത്ത്, രാജസ്ഥാന്‍, ദല്‍ഹി, ഹരിയാന, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു തൊഴിലാളികള്‍. ഷാര്‍ജ തുറമുഖമായ അല്‍ ഹംരിയയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് കപ്പല്‍ കരക്കടിഞ്ഞത്.

അജ്മാന്‍: കാറ്റില്‍പെട്ട് ഷാര്‍ജയില്‍ കരക്കടിഞ്ഞ അല്‍ മഹറ എന്ന കപ്പലില്‍ മലയാളിയുള്‍പ്പെടെ 13 ഇന്ത്യക്കാര്‍. തിരുവനന്തപുരം പാറശാല സ്വദേശി സനല്‍കുമാര്‍ ആണ് അപകടത്തില്‍പ്പെട്ട മലയാളി. ഗുജറാത്ത്, രാജസ്ഥാന്‍, ദല്‍ഹി, ഹരിയാന, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു തൊഴിലാളികള്‍. ഷാര്‍ജ തുറമുഖമായ അല്‍ ഹംരിയയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് കപ്പല്‍ കരക്കടിഞ്ഞത്.

ഫെബ്രുവരി രണ്ടിനുണ്ടായ ശക്തമായ കാറ്റിലാണ് കപ്പല്‍ അപകടത്തില്‍ പെടുന്നത്. അഞ്ചുപേരെ കാണാതായതില്‍ മൂന്നുപേരുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തമിഴ്‌നാട് സ്വദേശികളായ സുന്ദര പാണ്ട്യന്‍, രാംകുമാര്‍, യു.പി സ്വദേശി അമിത് കുമാര്‍ യാദവ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കാണാതായ കിരണ്‍ ബച്ചര്‍, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x