Currency

പിണറായി വിജയന്‍ ബഹ്‌റൈനിലെത്തി

സ്വന്തം ലേഖകന്‍Thursday, February 9, 2017 12:31 pm

ഇന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടവകാശി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചിന് കേരളീയ സമാജത്തിന്റെ 70ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

മനാമ: മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തി. ബഹ്‌റൈന്‍ കിരീടവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അതിഥിയായാണ് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയായ ശേഷം പിണറായിയുടെ ആദ്യ ബഹ്‌റൈന്‍ സന്ദര്‍ശനമാണിത്.

ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രിയെ കിരീടവകാശിയുടെ കോര്‍ട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ ദായിജ് അല്‍ ഖലീഫയുടെയും ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ എന്നിവര്‍ അനുഗമിച്ചു. ഇന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടവകാശി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചിന് കേരളീയ സമാജത്തിന്റെ 70ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച വൈകിട്ട് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന പൗരസ്വീകരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കും. രാത്രി ഏഴിന് മുഖ്യമന്ത്രി ബഹ്‌റൈന്‍ മ്യൂസിയം സന്ദര്‍ശിക്കും. ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന ബിസിനസ് സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ബഹ്‌റൈനിലെ വിവിധ മന്ത്രിമാരും പ്രമുഖ വ്യവസായികളായ എംഎ യൂസഫലി, ഡോ. രവി പിള്ള, വര്‍ഗീസ് കുര്യന്‍ തുടങ്ങിയവരും പങ്കെടുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x