രണ്ടായിരത്തിലേറെ പ്രതിഷേധക്കാരാണ് വിയന്നയിൽ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയത്
വിയന്ന: മുഖം മൂടുന്ന തരം ശിരോവസ്ത്രങ്ങൾ നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഓസ്ട്രിയയിൽ വ്യാപക പ്രതിഷേധം. രണ്ടായിരത്തിലേറെ പ്രതിഷേധക്കാരാണ് വിയന്നയിൽ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയത്.
കേവലം ശിരോവസ്ത്ര നിരോധനത്തിന് എതിരെയുള്ള പ്രതിഷേധമല്ല തങ്ങളുടേതെന്നും മറിച്ച് മനുഷ്യാവകാശത്തിനും ന്യൂനപക്ഷാവകാശത്തിനും വേണ്ടിയുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് മുഖം മൂടുന്ന തരം ശിരോവസ്ത്രങ്ങൾ നിരോധിക്കാൻ ഓസ്ട്രിയൻ മന്ത്രിസഭ തീരുമാനമെടുത്തത്. രാജ്യസുരക്ഷ മുൻ നിർത്തിയായിരുന്നു സർക്കാർ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.