Currency

സ്വദേശികളെ തഴഞ്ഞ് വിദേശികള്‍ക്ക് നിയമനം നല്‍കില്ലെന്ന് യുഎഇ

സ്വന്തം ലേഖകന്‍Thursday, February 9, 2017 1:29 pm

ലഭിക്കുന്ന വീസാ അപേക്ഷകള്‍ക്ക് അനുമതി നല്‍കും മുന്‍പ് അതേ തസ്തികയിലേക്ക് യോഗ്യതയുള്ള സ്വദേശി ഉദ്യോഗാര്‍ഥികള്‍ ഉണ്ടോയെന്നു മന്ത്രാലയം പരിശോധിക്കും. തൊഴില്‍ പരിചയവും യോഗ്യതയുമുള്ള സ്വദേശികളുണ്ടെങ്കില്‍ അവര്‍ക്കാവും ജോലി നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.

അബുദാബി: യോഗ്യതയുള്ള സ്വദേശികളെ തഴഞ്ഞ് വിദേശികള്‍ക്കു സ്വകാര്യമേഖലയില്‍ നിയമനം നല്‍കില്ലെന്നു സ്വദേശിവല്‍ക്കരണ, മാനവ വിഭവശേഷി മന്ത്രി സഖര്‍ ഗബ്ബാഷ്. ലഭിക്കുന്ന വീസാ അപേക്ഷകള്‍ക്ക് അനുമതി നല്‍കും മുന്‍പ് അതേ തസ്തികയിലേക്ക് യോഗ്യതയുള്ള സ്വദേശി ഉദ്യോഗാര്‍ഥികള്‍ ഉണ്ടോയെന്നു മന്ത്രാലയം പരിശോധിക്കും. തൊഴില്‍ പരിചയവും യോഗ്യതയുമുള്ള സ്വദേശികളുണ്ടെങ്കില്‍ അവര്‍ക്കാവും ജോലി നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.

മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്ത സ്വദേശികള്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കും. യോഗ്യതനേടാന്‍ തൊഴില്‍ മന്ത്രാലയം പരിശീലനം നല്‍കും. ഇതില്‍ പങ്കെടുക്കുന്നവര്‍ക്കാകും നിയമനത്തിന് അര്‍ഹത. യോഗ്യതയുള്ള സ്വദേശികള്‍ ഉള്ളപ്പോള്‍ വിദേശികള്‍ക്കു നിയമനം നല്‍കുന്നതിനു യുഎഇ തൊഴില്‍ നിയമത്തിലെ 14ാം വകുപ്പു പ്രകാരം വിലക്കുണ്ട്. ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ് സ്വദേശികള്‍ക്ക് നിയമനം നല്‍കാന്‍ തയാറെടുക്കുന്നത്.

വിഷന്‍ 2021 പദ്ധതി പ്രകാരമാണു സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നത്. സ്വദേശികളായ 9200 യുവതി, യുവാക്കളാണ് ജോലിക്കായി മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അപേക്ഷകരില്‍ 44 ശതമാനവും ബിരുദധാരികളാണ്. സെക്കന്‍ഡറി വിദ്യഭാസമില്ലാത്തവര്‍ 18%. ഏഴ് എമിറേറ്റുകളില്‍ നിന്നുള്ള അപേക്ഷകരില്‍ കൂടുതലും ദുബായില്‍ നിന്നുള്ളവരും കുറവ് ഉമ്മുല്‍ ഖുവൈനില്‍ നിന്നുള്ളവരുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x