Currency

‘എയ്‌റോ ഇന്ത്യ’ ഫെബ്രുവരി 14ന് അരങ്ങേറും

സ്വന്തം ലേഖകന്‍Thursday, February 9, 2017 2:50 pm

യുദ്ധവിമാനങ്ങള്‍ ആകാശത്ത് വിസ്മയക്കാഴ്ചയെരുക്കുന്ന എയ്‌റോ ഇന്ത്യയില്‍ ശക്തിതെളിയിക്കാന്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ തദ്ദേശീയ വിമാനങ്ങളുമുണ്ടാകും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ എത്തുന്നതോടൊപ്പം ആഗോള തലത്തില്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളും എയ്‌റോ ഇന്ത്യയില്‍ പങ്കെടുക്കും.

ബംഗളൂരു: എയ്‌റോ ഇന്ത്യ 2017 ബംഗളൂരു യെലഹങ്കയിലെ വ്യോമസേനത്താവളത്തില്‍ ഫെബ്രുവരി 14 മുതല്‍ 18 വരെ അരങ്ങേറും. യുദ്ധവിമാനങ്ങള്‍ ആകാശത്ത് വിസ്മയക്കാഴ്ചയെരുക്കുന്ന എയ്‌റോ ഇന്ത്യയില്‍ ശക്തിതെളിയിക്കാന്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ തദ്ദേശീയ വിമാനങ്ങളുമുണ്ടാകും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ എത്തുന്നതോടൊപ്പം ആഗോള തലത്തില്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളും എയ്‌റോ ഇന്ത്യയില്‍ പങ്കെടുക്കും.

എച്ച്.എ.എല്‍. നിര്‍മിച്ച പരിശീലന വിമാനങ്ങളായ എച്ച്.ടി.ടി. 40, ഹോക്ക് മാര്‍ക്ക് 132ന്റെ പരിഷ്‌കരിച്ച ഹോക്ക് ഐ, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍, ലഘു യുദ്ധ ഹെലികോപ്റ്ററായ എല്‍.സി.എച്ച്, ലഘുയുദ്ധ വിമാനമായ തേജസ് എന്നിവയാണ് ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കാന്‍ ഒരുങ്ങിയത്. ബംഗളൂരുവില്‍ രണ്ട് വര്‍ഷത്തിലെരിക്കലാണ് എയ്‌റോ ഇന്ത്യ നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x