Currency

കേരളവുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ബഹ്‌റൈന്‍

സ്വന്തം ലേഖകന്‍Friday, February 10, 2017 12:34 pm

ത്രിദിന സന്ദര്‍ശനത്തിനായി ബഹ്‌റൈനില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയാണ് കേരളവുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി അറിയിച്ചത്. സാംസ്‌കാരികം, വിദ്യാഭ്യാസം, ആയൂര്‍വേദം, ടെക്‌നോളജി,ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും.

ബഹ്‌റൈന്‍: കേരളവുമായി മാനവവിഭവശേഷി രംഗത്തും നിക്ഷേപം ഉള്‍പ്പെടെയുളള കാര്യങ്ങളടക്കം എല്ലാ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുമെന്ന് ബഹ്‌റൈന്‍. ത്രിദിന സന്ദര്‍ശനത്തിനായി ബഹ്‌റൈനില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയാണ് കേരളവുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി അറിയിച്ചത്. സാംസ്‌കാരികം, വിദ്യാഭ്യാസം, ആയൂര്‍വേദം, ടെക്‌നോളജി,ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും.

പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായും കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും മുഖ്യമന്ത്രി കൂടികാഴ്ച നടത്തി. ബഹ്‌റൈനിലെത്തിയ പിണറായി വിജയന് ഊഷ്മളമായ സ്വീകരണമാണ് ബഹ്‌റൈന്‍ ഭരണാധികാരികള്‍ ഒരുക്കിയത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, വ്യവസായികളായ എം.എ. യൂസഫലി, രവി പിളള, വര്‍ഗീസ് കുര്യന്‍, മാധ്യമപ്രവര്‍ത്തകന്‍ സോമന്‍ ബേബി എന്നിവരും കൂടികാഴ്ചയില്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x